കോഴിക്കോട് നവംബര്‍ 23: കൂടത്തായി കൂട്ടകൊലപാതക കേസില്‍ പ്രതി ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു. വീട്ടിലെ വളര്‍ത്തുനായയില്‍ പരീക്ഷിച്ചതിന്ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം നല്‍കിയതെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞു. അന്നമ്മയെ കൊല്ലാന്‍ വലിയ തയ്യാറെടുപ്പുകളാണ് ജോളി നടത്തിയത്. കാര്‍ഷിക ആവശ്യത്തിനായി വാങ്ങിവെച്ചിരുന്ന വിഷം വീട്ടിലെ വളര്‍ത്തുനായയില്‍ പരീക്ഷിച്ചു. നായ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് ആര്‍ക്കും മനസ്സിലായില്ല. ഇതോടെയാണ് ഈ ശൈലി സ്വീകരിക്കാന്‍ ജോളിക്ക് പ്രചോദനമായതെന്ന് അന്വേഷണ സംഘം പറയുന്നത്.
കൂടത്തായി കൂട്ടകൊലകേസ്: ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു
