റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല യുവതീപ്രവേശന വിധി: അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും

November 15, 2019 - 11:43 am

തിരുവനന്തപുരം നവംബര്‍ 15: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വിധിയുടെ പ്രാഥമിക വിലയിരുത്തല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

മണ്ഡലകാലം നവംബര്‍ 17ന് ആരംഭിക്കും. നിലവില്‍ യുവതീപ്രവേശനം സ്റ്റേ ചെയ്യാത്തതിനാല്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളുണ്ട്. മുപ്പതോളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ മുന്‍കൈയെടുക്കില്ലെന്നാണ് സിപിഎം നയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *