റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍: അന്വേഷണം വേണമെന്ന് ഹൈക്കോടതി

November 12, 2019 - 1:21 pm

എറണാകുളം നവംബര്‍ 12: അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഏറ്റുമുട്ടലില്‍ തണ്ടര്‍ബോള്‍ട്ട് സേന ഉപയോഗിച്ച ആയുധങ്ങള്‍ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ സാഹചര്യവും അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കി.

നിബന്ധനകളോടുകൂടി മൃതദേഹങ്ങള്‍ സംസ്ക്കരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ പോലീസിന്‍റെ അന്വേഷണമാണ് നടക്കുക. അതില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *