റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെവാഡിയ ഒക്ടോബര്‍ 31: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 144-ാം ജന്മദിനത്തില്‍ ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തി. നാനത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്ന് മോദി ട്വീറ്റ് ചെയ്തു. രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിലും ഇന്ന് ‘റണ്‍ ഫോര്‍ യൂണിറ്റി’ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പൗരന്മാര്‍ക്കും നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ബോക്സിങ് ചാമ്പ്യന്‍ മേരി കോമും ചേര്‍ന്ന് റണ്‍ ഫോര്‍ യൂണിറ്റി മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *