റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശാഖപട്ടണത്ത് ബാഡ്മിന്‍റണ്‍ അക്കാദമി ആരംഭിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നീക്കിവെയ്ക്കുമെന്ന് സിന്ധുവിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

September 13, 2019 - 5:07 pm

അമരാവതി സെപ്റ്റംബര്‍ 13: വിശാഖപട്ടണത്ത് ബാഡ്മിന്‍റണ്‍ അക്കാദമിക്കായി അഞ്ച് ഏക്കര്‍ ഭൂമി നീക്കിവെയ്ക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍ മോഹന്‍ റെഡ്ഡി ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ പിവി സിന്ധുവിന് ഉറപ്പ് നല്‍കി. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കായി അക്കാദമി നിര്‍മ്മിക്കും.

ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദനെയും മുഖ്യമന്ത്രി ജഗ്ഗന്‍ മോഹന്‍ റെഡ്ഡിയെയും സിന്ധു വെള്ളിയാഴ്ച സന്ദര്‍ശിച്ചു. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യനെ അഭിനന്ദിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ ചടങ്ങില്‍ പറഞ്ഞു. തന്‍റെ മാതാപിതാക്കള്‍ പിവി രാമണ്ണയ്ക്കും ലക്ഷ്മിക്കുമൊപ്പം സെക്രട്ടേറിയേറ്റിലെത്തി സിന്ധു മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയതില്‍ റെഡ്ഡി സിന്ധുവിനെ അഭിനന്ദിച്ചു. സിന്ധു മുഖ്യമന്ത്രിയെ നന്ദി അറിയിച്ച് സ്വര്‍ണ്ണ മെഡലും കാണിച്ചു.

തന്‍റെ പേര് പത്മവിഭൂഷണിനായി നിര്‍ദ്ദേശിച്ചെന്ന് അറിഞ്ഞെന്നും, ഔദ്യോഗികമായി തനിക്ക് അതിനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. ലോക ചാമ്പ്യനായതിന്ശേഷം ആദ്യമായാണ് സിന്ധു ആന്ധ്രാപ്രദേശിലേക്ക് വരുന്നതെന്ന് ശ്രീനിവാസ റാവു പറഞ്ഞു. ഒളിംമ്പിക്സില്‍ സ്വര്‍ണ്ണം നേടാനാകട്ടെയെന്നും റെഡ്ഡി അശംസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *