മാഡ്രിഡ് സെപ്റ്റംബര്‍ 14: സ്പെയിനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഏകദേശം 3,500 ഓളം പേരെ മാറ്റിപാര്‍പ്പിച്ചു. ശക്തമായ മഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. കാര്‍ തുരങ്കത്തില്‍പ്പെട്ട് മധ്യവയസ്ക്കന്‍ വെള്ളിയാഴ്ച മരിച്ചു.
വാഹനത്തില്‍ അകപ്പെട്ട മൂന്നാളില്‍ രണ്ട് പേരെ പോലീസ് രക്ഷപ്പെടുത്തി. വാഹനം ചെളിയിലും വെള്ളത്തിലും താഴ്ന്നു പോയി. വലെന്‍സിയയില്‍ ഒരാളെ കാണാനില്ല. സ്ഥലത്ത് സൈന്യത്തിനെ വിന്യസിച്ചിട്ടുണ്ടെന്നും, മരിച്ചുപോയവരുടെ കുടുംബാഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
ചില പ്രദേശങ്ങളില്‍ മുന്നറിയിപ്പുകള്‍ കൊടുത്തിട്ടുണ്ട്. അല്‍മേരിയയിലും മുര്‍സിയിലും വിമാനത്താവളങ്ങള്‍ അടച്ചു. റെയില്‍വേയും സ്കൂളുകളും അടച്ചു.