ഡല്‍ഹിയില്‍ ഓഡ്-ഇവന്‍ പദ്ധതി ആവശ്യമില്ല; ഗഡ്ക്കരി

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 13: ഓഡ്-ഇവന്‍ പദ്ധതി ഡല്‍ഹിയില്‍ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വെള്ളിയാഴ്ച പറഞ്ഞു. വായു മലിനീകരണം കുറയ്ക്കുന്നതിനായി നവംബര്‍ 4-15 വരെ വീണ്ടും ഓഡ്-ഇവന്‍ പദ്ധതി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗഡ്ക്കരിയുടെ പ്രതികരണം.

നാം നേരത്തെ നിശ്ചയിച്ച പദ്ധതികളിലൂടെ തന്നെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി വായു മലിനീകരണമുക്തമാകും. അത് കൊണ്ട് തന്നെ ഈ പദ്ധതി വേണ്ടെന്ന് ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →