റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്ളാറ്റ് ഉടമകളുടെ പ്രശ്നത്തില്‍ പിണറായിയോട് കേന്ദ്രത്തിന്‍റെ മധ്യസ്ഥത ആവശ്യപ്പെടണമെന്ന് ഉമ്മന്‍ചാണ്ടി

September 13, 2019 - 11:42 am

കൊച്ചി സെപ്റ്റംബര്‍ 13: മരട് ഫ്ളാറ്റ് ഉടമമകളുടെ കാര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, ഉടമകള്‍ക്ക് മനുഷ്യത്വത്തിന്‍റെ പേരില്‍ നീതി അനുവദിക്കുന്നതിനായി കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെടാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്.

എറണാകുളം ജില്ലയിലെ മരട് പഞ്ചായത്തിലെ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുവാന്‍ സെപ്റ്റംബര്‍ 6ന് സുപ്രീംകോടതി വിധി നിര്‍ദ്ദേശിച്ചു. ദുരിതമനുഭവിക്കുന്ന ഫ്ളാറ്റ് ഉടമകള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് വെള്ളിയാഴ്ച നടത്തിയ പ്രസ്ഥാവനയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഫ്ളാറ്റ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട്, പിണറായി വിജയന്‍ എല്ലാ പാര്‍ട്ടികളുമായുള്ള യോഗം വിളിച്ചു കൂട്ടണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട കുടുംബങ്ങളല്ല, ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചവരാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *