റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ച് വര്‍ഷത്തില്‍ തന്‍റെ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തികളെ ആഹ്വാനം ചെയ്ത് ഫഡ്നാവിസ്

August 27, 2019 - 2:04 pm

ബീഡ് ആഗസ്റ്റ് 27: ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ് അഞ്ച് വര്‍ഷത്തില്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ചൊവ്വാഴ്ച വാദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ നടക്കാത്തതാണ് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ശാശ്വതമായ പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരത്വാഡയില്‍ സന്ദര്‍ശനത്തിന് പോയതിന്ശേഷം പത്രസമ്മേളനത്തിലാണ് ഫഡ്നാവിസ് പറഞ്ഞത്. മഴയുടെ ലഭ്യത കുറവ് മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ച പ്രദേശമാണ് ബീഡ് ജില്ല. ജില്ലയ്ക്ക് വേണ്ടുന്ന വികസന ഫണ്ടുകള്‍ സര്‍ക്കാര്‍ നല്‍കുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

ജില്ലയിലുടനീളമുള്ള പ്രവര്‍ത്തവങ്ങള്‍ക്കായി സ്ത്രീ-ശിശു ക്ഷേമവകുപ്പ്മന്ത്രി പങ്കജ മുണ്ഡെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സില്‍ നിന്നും എന്‍സിപിയില്‍ നിന്നും നിരവദി നേതാക്കള്‍ ബിജെപിയില്‍ ചേരുന്നുണ്ടെന്നും തെരഞ്ഞെടുത്ത നേതാക്കള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *