റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷികത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സോണിയ ഗാന്ധി

August 20, 2019 - 10:18 am

ന്യൂഡല്‍ഹി ആഗസ്റ്റ് 20: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷികത്തില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി. രാജീവ് ഗാന്ധിയുടെ മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും അച്ഛന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

ഐക്യവും നാനാത്വവുമാണ് എന്നും ഇന്ത്യയുടെ ശക്തി. വര്‍ഗ്ഗീയ ശക്തികള്‍ നമ്മുടെ ഒത്തൊരുമയെ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന രാജീവ് ഗാന്ധിയുടെ വാക്കുകള്‍ അന്നത്തെപോലെ തന്നെ ഇന്നും പ്രസക്തമാണെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *