റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജെയ്ഷെ മുഹമ്മദ് ഭീകരനെ ശ്രീനഗറില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

July 16, 2019 - 12:41 pm

ന്യൂഡല്‍ഹി ജൂലൈ 16: ജെയ്ഷെ മുഹമ്മദ് ഭീകരനെ ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ ശ്രീനഗറില്‍ നിന്ന് പിടികൂടി. തലയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞ ഭീകരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബഷീര്‍ അഹമ്മദ് പൊന്നുവിനെയാണ് ശ്രീനഗറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവരും. 2007ലെ യുഎപിഎ കേസില്‍ പിടികിട്ടാപുള്ളിയാണ് ബഷീര്‍.

കാശ്മീരിലെ സോപോര്‍ സ്വദേശിയായ ബഷീര്‍ നാല് വര്‍ഷമായി ഒളിവിലാണ്. 2013ല്‍ ബഷീറിനെ കോടതി വെറുതെ വിട്ടു. 2014ല്‍ ഡല്‍ഹി ഹൈക്കോടതി ആ കോടതിവിധി റദ്ദുചെയ്തു. നാല് വര്‍ഷത്തെ ബഷീറിന്‍റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് പരിശോധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *