റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയിവേകള്‍ സ്വകാര്യവത്കരിക്കും; ദയാവധത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി

July 12, 2019 - 1:03 pm

ന്യൂഡല്‍ഹി ജൂലൈ 12: മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ രണ്ട് വര്‍ഷം മുന്‍പ് എയര്‍ ഇന്ത്യയ്ക്ക് അതിന്‍റെ പ്രസക്തി നഷ്ടമായി. ഇപ്പോള്‍ ഇന്ത്യന്‍ റെയിവേയും അതിന്‍റെ ദയാവധത്തിനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച പറഞ്ഞു. ലോക്സഭയില്‍ റെയിവേ മന്ത്രിസഭയുടെ ആവശ്യങ്ങള്‍ അനുവദിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. റെയില്‍വേയും സ്വകാര്യവത്ക്കരിക്കാന്‍ പോകുകയാണ്, ദയാവധത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യയ്ക്ക് എന്തു സംഭവിക്കുന്നുമെന്ന് ഏതൊരാള്‍ക്കും അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാരണാസിയില്‍ റെയിവേകള്‍ സ്വകാര്യവത്കരിക്കില്ലെന്ന് മോദി പറഞ്ഞുവെന്നും കോണ്‍ഗ്രസ്സ് നേതാവ് അദിര്‍ രഞ്ചന്‍ ചൗധരി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *