സമാധാന ചര്‍ച്ച: യുക്രൈന്‍ പിന്മാറ്റം യു.എസ്. ഉത്തരവിന്‍ പ്രകാരമെന്ന് റഷ്യ

October 28, 2022

മോസ്‌കോ: സമാധാനചര്‍ച്ചകളില്‍നിന്നുള്ള യുക്രൈന്റെ പിന്മാറ്റം അമേരിക്കയുടെ സമ്മര്‍ദഫലമായാണെന്ന് റഷ്യ. അധിനിവേശത്തിനു പിന്നാലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ യുക്രൈന്റെ പിന്മാറ്റത്തോടെ നിശ്ചലമായെന്നും റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനാണ് ആരോപണം ഉന്നയിച്ചത്.സൈനികനീക്കം പുരോഗമിക്കുന്നതിനിടെ മറുവശത്ത് സമാധാന ദൗത്യവും സജീവമായിരുന്നു. മാര്‍ച്ചില്‍ ചര്‍ച്ചയ്ക്ക് ഇരുപക്ഷവും …

പത്തു മക്കളെ പ്രസവിച്ച് വളര്‍ത്തു, മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

August 19, 2022

മോസ്‌കോ: കോവിഡ് മഹാമാരിയും യുക്രൈന്‍ യുദ്ധവും സൃഷ്ടിച്ച ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാന്‍ മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍.പത്തു മക്കളെ പ്രസവിച്ച് വളര്‍ത്തുന്ന അമ്മമാര്‍ക്ക് പത്തു ലക്ഷം റൂബിള്‍(ഏകദേശം 13 ലക്ഷം രൂപ) പാരിതോഷികമായി നല്‍കുമെന്നാണ് പുടിന്റെ …

യുക്രൈനിലെ സൈനിക നടപടി: പുടിന്റെ നിര്‍ണായക പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

May 5, 2022

മോസ്‌കോ: യുക്രൈനിലെ സൈനിക നടപടി സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍ നിര്‍ണായക പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി സൂചന.ഈ മാസം ഒന്‍പതിന് ഇതുണ്ടാകുമെന്നാണു പാശ്ചാത്യ നിരീക്ഷകരുടെ നിഗമനം. റഷ്യയ്ക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണ് മേയ് ഒന്‍പത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കെതിരേ അന്നേ ദിവസമാണ് …

പുടിന്റെ ആരോഗ്യനില മോശമെന്ന് മാധ്യമങ്ങള്‍

April 28, 2022

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്റെ ആരോഗ്യനില മോശമെന്നു പാശ്ചാത്യ മാധ്യമങ്ങള്‍. ബലാറെസ് നേതാവ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോയുമായുള്ള ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ െകെവിറയ്ക്കുകയായിരുന്നെന്നാണു കണ്ടെത്തല്‍.അദ്ദേഹത്തിനു പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നാണു ബ്രിട്ടീഷ് മാധ്യമങ്ങളുടെ നിലപാട്. സമീപകാല പൊതുപരിപാടികളിലെ പുടിന്റെ ശരീരഭാഷ പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നാണ് …

യുക്രൈനിലെ സൈനികവിന്യാസം ക്രമാനുഗതമായി കുറയ്ക്കുമെന്ന് റഷ്യ

March 29, 2022

മോസ്കോ: യുക്രൈനിലെ സൈനികവിന്യാസം ക്രമാനുഗതമായി കുറയ്ക്കുമെന്ന് റഷ്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധിനിവേശത്തിനെതിരെ യുക്രൈന്റെ ശക്തമായ ചെറുത്തുനില്പ് റഷ്യയുടെ പദ്ധതികളൊക്കെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് ചെർണിവിൽ നിന്നും സൈന്യത്തെ സാവധാനത്തിൽ …

പുടിന്റെ ആണവ ഭീഷണി: യു എന്‍ പ്രത്യേക യോഗം മാര്‍ച്ച് രണ്ടിന്

February 28, 2022

ന്യൂയോര്‍ക്ക് സിറ്റി: ആണവ സൈനിക വിഭാഗത്തോട് പ്രത്യേകം ജാഗ്രത്തായിരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ മാര്‍ച്ച് രണ്ടിന് പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ച് ഐക്യരാഷ്ട്ര സഭ. യു എന്‍ ആണവ നിരീക്ഷണ ഘടകത്തിന്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടര്‍ …

യുക്രൈൻ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പുടിനോട് മോദി

February 25, 2022

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യർഥിച്ചു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ മോദി പുടിനോട് ആശങ്കയറിയിച്ചു. യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ …

കോവിഡ് 19, മാസ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഒരുങ്ങി റഷ്യയും

December 3, 2020

മോസ്‌ക്കോ: അടുത്ത ആഴ്ചമുതല്‍ മാസ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്പുട്‌നിക്ക വി വാക്‌സിന്റെ 20 ലക്ഷത്തിലധികം ഡോസുകള്‍ ഇതുവരെ നിര്‍മ്മിച്ചുകഴിഞ്ഞതായും പുടിന്‍ വ്യക്തമാക്കി. വാക്‌സിന് യുകെ നേരത്തേതന്നെ അംഗീകാരം നല്‍കിയിരുന്നു.അമേരിക്കന്‍ …

പുടിന്റെ 86ാം ജന്മദിനം റഷ്യ ആഘോഷിച്ചത് കപ്പല്‍വേധ ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്

October 8, 2020

മോസ്‌കോ: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ 86ാം ജന്മദിനത്തില്‍ കപ്പല്‍വേധ ഹൈപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. സിര്‍കോണ്‍ മിസൈലാണ് പരീക്ഷിച്ചത്. ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍, ബാരന്‍സ് കടലില്‍ സജ്ജമാക്കിയിരുന്ന ലക്ഷ്യത്തില്‍ മിസൈല്‍ പതിച്ചു. വടക്കന്‍ റഷ്യയിലെ വൈറ്റ് സീയില്‍ നിലയുറപ്പിച്ചിരുന്ന …

വിഷബാധയേറ്റതിന് പിന്നില്‍ പുടിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി

October 2, 2020

ബെര്‍ലിന്‍: തനിക്കെതിരേ നടന്ന വിഷ ആക്രമത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണെന്ന് ജര്‍മ്മനിയില്‍ വിശ്രമത്തില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി.പുടിന്റെ കടുത്ത വിമര്‍ശകനായ രാഷ്ട്രീയക്കാരനും അഴിമതി അന്വേഷകനുമായ നവാല്‍നിയെ ഓഗസ്റ്റ് 20 ന് റഷ്യയിലെ ആഭ്യന്തര വിമാനത്തില്‍ …