മോസ്‌കോ: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ 86ാം ജന്മദിനത്തില്‍ കപ്പല്‍വേധ ഹൈപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. സിര്‍കോണ്‍ മിസൈലാണ് പരീക്ഷിച്ചത്. ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍, ബാരന്‍സ് കടലില്‍ സജ്ജമാക്കിയിരുന്ന ലക്ഷ്യത്തില്‍ മിസൈല്‍ പതിച്ചു. വടക്കന്‍ റഷ്യയിലെ വൈറ്റ് സീയില്‍ നിലയുറപ്പിച്ചിരുന്ന അഡ്മിറല്‍ ഗോര്‍ഷ്‌കോവ് കപ്പലില്‍നിന്നാണു മിസൈല്‍ വിക്ഷേപിച്ചത്. റഷ്യന്‍ മിസൈല്‍ വഹിക്കുന്ന കപ്പലുകളുടെ നാലാം തലമുറയാണ് 2010 ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിര്‍മ്മിച്ച കപ്പല്‍. ഉപരിതലത്തെയും വെള്ളത്തിനടിയിലെയും ശത്രു കപ്പലുകളെ പ്രതിരോധിക്കാനും വായു, മിസൈല്‍ ആക്രമണങ്ങളെ വഴിതിരിച്ചുവിടാനും കഴിയുന്ന മള്‍ട്ടിടാസ്‌കിംഗ് കഴിവുകള്‍ അഡ്മിറല്‍ ഗോര്‍ഷ്‌കോവിനുണ്ട്. കൂടാതെ, കപ്പലിന് തീരപ്രദേശത്തെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനും കോണ്‍വോയികളും ലാന്‍ഡിംഗുകളും നടത്താനും കഴിയും.450 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ നാലര മിനിറ്റില്‍ മിസൈല്‍ പതിച്ചെന്നു സൈനികവൃത്തങ്ങള്‍ പറഞ്ഞു.
സോവിയറ്റ് കാലഘട്ടത്തില്‍ രൂപകല്‍പ്പന ചെയ്ത എക്‌സ് -90-ഗെയ്ല്‍ ആയിരുന്നു സിര്‍കോണിന്റെ മുന്‍ഗാമി. 2016ല്‍ ആദ്യമായി റഷ്യ സിര്‍ക്കോണിനെ പരസ്യമായി അംഗീകരിച്ചു.സിര്‍ക്കോണിന്റെ പരീക്ഷണ വിക്ഷേപണം ബാരന്റ്‌സ് കടലില്‍ നിന്നാണ് നടത്തിയത്, വേഗത 500 കിലോമീറ്റര്‍ കവിഞ്ഞു. ന്യൂക്ലിയര്‍ അന്തര്‍വാഹിനികളില്‍ നിന്ന് സിര്‍ക്കോണ്‍ വിക്ഷേപിക്കാന്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ആധുനിക സൂപ്പര്‍സോണിക് കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകളെ ഫലപ്രദമായി തടയാന്‍ കഴിയുന്ന വായു, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുള്ള ശത്രു ഉപരിതല കപ്പലുകളെ ലക്ഷ്യം വയ്ക്കുക എന്നതാണ് സിര്‍ക്കോണിന്റെ ലക്ഷ്യം. യു.എസ്., റഷ്യ, ചൈന, ഇന്ത്യ എന്നിവയാണു നിലവില്‍ ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങള്‍.