റാന്നി: നാക്കില വച്ചു പൂഴിമണ്ണും വഞ്ചന, അനീതി, അവഗണന എന്നീവാക്കുകൾ കുറിച്ച പ്ലാകാർഡുകളും വിളമ്പി 29-08-2023, ചൊവ്വാഴ്ച, ഓണനാളിൽ പൊന്തൻപുഴ സമരസമിതിയുടെ വ്യത്യസ്തമായ നിരാഹാര സമരം.
ഭൂമിമിത്ര അവാർഡുനേടിയ പരിസ്ഥിതി പ്രവർത്തകൻ വി എൻ ഗോപിനാഥപിള്ളക്ക് ഹാരമണിയിച്ചു പ്രശസ്ത ഭൂസമര നായിക പി കൃഷ്ണമ്മാൾ ഉദ്ഘാടനം നിർവഹിച്ചു. എസ് ബാബുജി മുഖ്യപ്രഭാഷണം നടത്തി. പ്രദീപ്കുളങ്ങര വെയ്ക്കപ്പ് കേരള, ജോസ് കോട്ടയിൽ, ജെയിംസ് കണ്ണിമല, സന്തോഷ് പെരുമ്പെട്ടി പ്രസംഗിച്ചു.
വനമാണെന്ന തെറ്റിദ്ധാരണയിൽ നിഷേധിക്കപ്പെട്ട പട്ടയം ഉടൻ ലഭിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. 65 വർഷമായി നടപ്പിലാക്കാത്ത 1958 ലെ വനം വിജ്ഞാപനം നടപ്പിലാക്കിട്ടണം. വനത്തിന്റെ അതിർത്തി പരിശോധനയുടെ ഇടക്കാല റിപ്പോർട്ട് അംഗീകരിച്ചു 1964 ലെ കേരള ഭൂമി പതിവുചട്ടം അനുസരിച്ച് പട്ടയം ലഭിക്കണം.