പെട്രോള്‍ പമ്പ് പണിമുടക്ക് സെപ്റ്റംബർ 23ന്

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ 23നു പണിമുടക്കും. എല്ലാ എണ്ണക്കമ്പനികളുടെയും ഡീലര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും.
പമ്പുകളില്‍ മതിയായ ഇന്ധനലഭ്യത ഉറപ്പുവരുത്തുക, പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നീ ആവശ്യങ്ങളാണു മുഖ്യമായും പമ്പുടമകള്‍ ഉയര്‍ത്തുന്നത്. ഇന്ധനലഭ്യത കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പുകളില്‍ പലതും തുറക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പമ്പുകള്‍ അടയ്ക്കുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനും കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സും മുന്നറിയിപ്പു നല്‍കി.സംസ്ഥാനത്തൊട്ടാകെ 2500 പമ്പുകളാണ് ഉള്ളത്. ഇതില്‍ 500 എച്ച്.പി. പമ്പുകളാണ്. ഇതില്‍ പാതിയോളം ഇന്ധനം കിട്ടാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം