റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വന്തം സർക്കാരിനെ വിമർശിച്ച് മണിപ്പൂർ ബിജെപി

September 30, 2023 - 12:04 pm

മണിപ്പൂരിൽ കലാപ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങളുമായി മണിപ്പൂർ ബിജെപി. മണിപ്പൂരിൽ കലാപം തുടരുന്നതിൽ സർക്കാരിലുള്ള അതൃപ്തി വ്യക്തമാക്കി യാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് സംസ്ഥാന നേതാക്കൾ കത്ത് അയച്ചിട്ടുളളത്.ബിജെപി മണിപ്പൂർ അധ്യക്ഷ എ. ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് ജെ പി നദ്ദയ്ക്ക് കൈമാറിയത്

അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണം. പ്രശ്‌നക്കാരെ അറസ്റ്റുചെയ്യണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് കത്തിലുള്ളത്. മണിപ്പൂരിൽ ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നുവെന്ന് നേതാക്കൾ ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യർത്ഥിച്ചിട്ടുമുണ്ട്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികൾ കാര്യങ്ങൾ വഷളാക്കുന്നുണ്ടെന്ന് മണിപ്പൂർ ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. . കലാപത്തിന് ഇരകളായ സാധാരണ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ കത്തിലൂടെ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *