ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ, പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർ​ഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകും

January 15, 2021

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക് ബജറ്റവതരണത്തിൽ പറഞ്ഞു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർ​ഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകും 2021-22 ൽ …

ലൈഫ് മിഷന്‍: 156 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ മികച്ചസൗകര്യങ്ങളോടെ പറവൂറില്‍ ഫ്ലാറ്റ് നിര്‍മാണം ആരംഭിച്ചു

January 6, 2021

ആലപ്പുഴ : കയറിക്കിടക്കാന്‍ ഇടമില്ലാത്ത 156 കുടുംബങ്ങള്‍ക്കായി പറവൂരില്‍ ഫ്ലാറ്റ് സമുച്ചയം ഉയരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടര്‍ വര്‍ക്സിനു സമീപത്തെ 2.15 ഏക്കറിലാണ് ലൈഫ് ഭവന പദ്ധതിയില്‍ ഫ്ലാറ്റ് ഉയര്‍ന്നു പൊങ്ങുന്നത്. ഏഴു നിലകളില്‍ 78 വീതം ഫ്ലാറ്റ് യൂണിറ്റുകളുള്ള …

ലൈഫ് മിഷൻ ക്രമക്കേടിൽ കേന്ദ്ര ഏജൻസികൾ ശേഖരിച്ച സ്വപ്നയുടെയും ശിവശങ്കറിന്റെ യും ചാറ്റുകൾ വിജിലൻസിന് കൈമാറും

December 4, 2020

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ കോടതിയുടെ അനുമതി. സിഡാക്കില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഇവ വിജിലൻസിന് ലഭിക്കും. കേസിലെ പ്രതികളുടെ വാട്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള തെളിവുകളാണ് ഇന്ന് വിജിലൻസിന് നൽകുന്നത്. എം ശിവശങ്കർ, …

ലൈഫ് മിഷന്‍ പദ്ധതിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍ നിയമസഭാ സമിതി പരിശോധിക്കും, പരിശോധന ജയിംസ് മാത്യു നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ

November 5, 2020

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍ നിയമസഭാ പ്രിവിലേജ് കമ്മറ്റി പരിശോധിക്കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര ഏജന്‍സിയ്ക്കെതിരെ ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. വിഷയത്തിൽ പ്രിവിലേജ് കമ്മറ്റി ഇ ഡി …

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു.

October 5, 2020

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍.ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സി ബി ഐ അറിയിച്ചു. കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇതിനെ സര്‍ക്കാര്‍ …

ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല : മുഖ്യമന്ത്രി

September 25, 2020

തിരുവനന്തപുരം :  ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികള്‍ ആരോപണങ്ങളില്‍ ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു …

എറണാകുളം ലൈഫ് മിഷന്‍ പദ്ധതി: അമൃത കുടീരം കോളനിയിലെ 117 കുടുംബങ്ങള്‍ക്ക് വീട് ഒരുങ്ങുന്നു

September 24, 2020

ഒരുവര്‍ഷത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാകും കോലഞ്ചേരി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തില്‍ അമ്പലമേട് അമൃത കുടീരം കോളനിവാസികള്‍. തടസ്സങ്ങള്‍ വഴിമാറിയതോടെ അമൃത കുടീരം നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വടവുകോട് – …

ലൈഫ് മിഷന്‍; വീടിനായി 23 വരെ അപേക്ഷിക്കാം

September 9, 2020

തിരുവനന്തപുരം: സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ മൂന്നാം ഘട്ടത്തില്‍ വീടിനായി ഗുണഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം. സെപ്റ്റംബര്‍ 9 ആയിരുന്നു നേരത്തെ അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. www.life2020.kerala.gov.in  എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു …

പുതിയ ഗൃഹത്തില്‍ മാത്യുവിനും കുടുംബത്തിനും ഇത് സന്തോഷത്തിന്റെ പൊന്നോണം

August 31, 2020

ഇടുക്കി: പൂക്കാലത്തിന്റെ വസന്തവും പൂക്കളുടെ സുഗന്ധവും ഒത്തുചേരുന്ന ഓണക്കാലം. കാടുകയറി മലയോര ഗ്രാമമായ മാങ്കുളം പഞ്ചായത്തിലേക്കൊരു യാത്ര. പ്രകൃതി സുന്ദരമായ മലയിടുക്കുകളിലൂടെ ആനക്കുളത്തെ മാത്യൂവിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഓണത്തിന്റെ തിരക്കുകള്‍. മുറ്റത്തും തൊടിയിലുമായി പൂക്കള്‍ പറിക്കുന്ന കുട്ടികള്‍. പുതിയവീട്ടിലെ ആദ്യ പൊന്നോണം. …

കാസര്‍കോട് മാണിക്കോത്തെ നാരായണനും കുടുംബത്തിനും ലൈഫ് വീട്ടില്‍ നല്ലോണം

August 30, 2020

കാസര്‍കോട് : മാണിക്കോത്തെ നാരായണനും കുടുംബവും ഇക്കുറി ലൈഫ് വീട്ടില്‍ ഓണത്തിരക്കിലാണ്. ഇടക്ക് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടുവിന് സാരമായി പരിക്കേറ്റ കൂലിപ്പണിക്കാനായ നാരായണന് പിന്നീട് ജോലി ചെയ്യാന്‍ ആയില്ല. ഭാര്യ മാധവിയും പ്രായാധിക്യത്താല്‍ വീട്ടില്‍ത്തന്നെയാണ്. മകന്‍ ബിജുവും ഭാര്യ രേണുകയും …