ഇന്ത്യൻ വ്യവസായ മേഖലയിൽ ഗുണമേന്മയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വെബിനാർ പരമ്പര, ‘ഉദ്യോഗ് മൻധൻ’-ന് തുടക്കം

January 5, 2021

ഇന്ത്യൻ വ്യവസായ മേഖലയിൽ ഗുണമേന്മയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വെബിനാർ പരമ്പര, ‘ഉദ്യോഗ് മൻധൻ’-ന് തുടക്കമായി.  വ്യവസായ – ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, ദേശീയ ഉത്പാദനക്ഷമത സമിതി (NPC), വ്യവസായ സംഘങ്ങൾ എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2021 ജനുവരി നാലിന് തുടക്കമായ വെബ്ബിനാറുകൾ മാർച്ച് രണ്ടോടെ അവസാനിക്കും.2021 ജനുവരി ആറിന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിസംബോധന ചെയ്യും. ഉൽപാദന- സേവന മേഖലകളിലെ പ്രധാന വിഭാഗങ്ങളെ കോർത്തിണക്കിയുള്ള 45 ചർച്ചകളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള എല്ലാ വെബ്ബിനാറുകളും യൂട്യൂബിൽ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. അതത് മേഖലകളിലെ വിദഗ്ധർ ആകും ചർച്ചകൾ നയിക്കുക. വ്യവസായമേഖല, പരിശോധന സ്ഥാപനങ്ങൾഎന്നിവിടങ്ങളിലെ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കും.  പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രചാരകരാകുക (വോക്കൽ ഫോർ ലോക്കൽ), സ്വാശ്രയ ഭാരതം തുടങ്ങിയ ദർശനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മികച്ച വളർച്ച കൈവരിക്കാനും, വെല്ലുവിളികളെ അതിജീവിച്ച് അവസരങ്ങൾ സ്വന്തമാക്കാനും പരമ്പര സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച ഇ – ടിക്കറ്റിങ് വെബ്സൈറ്റ്,മൊബൈൽ ആപ്പ് എന്നിവ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി.

December 31, 2020

റെയിൽവേ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നവീകരിച്ച www.irctc.co.in വെബ്സൈറ്റും,ഐആർസിടിസി റെയിൽ കണക്റ്റ് മൊബൈൽ ആപ്പും  റെയിൽവേ  മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന്(31-12-2020)പ്രകാശനം ചെയ്തു.   ഇനിമുതൽ ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ  എന്നിവ ബുക്ക് ചെയ്യുന്നതിന് കഴിയും.യൂസർ അക്കൗണ്ട് പേജിൽ, …

ശബരിമല തീർത്ഥാടനം; സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി

November 19, 2020

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച്  കേരള മോട്ടോര്‍ വാഹന വകുപ്പ്,  കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ …

ജി-സാറ്റ് 30ന്റെ വിക്ഷേപണം വിജയകരം

January 17, 2020

ഫ്രഞ്ച് ഗയാന ജനുവരി 17: 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം വിജയകരം. ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി-സാറ്റ് 30 ഇന്ന് പുലര്‍ച്ചെ 02.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു വിക്ഷേപിച്ചു. യൂറോപ്യന്‍ വിക്ഷേപണവാഹനമായ അരിയാന അഞ്ചാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച …

ഇന്ത്യയെ പോഷകാഹാര സുരക്ഷിതമാക്കാൻ ഭാരതീയ പോഷൻ കൃഷി കോഷ്

November 18, 2019

ന്യൂഡൽഹി നവംബർ 18: ഇന്ത്യയെ പോഷകാഹാര സുരക്ഷിതമാക്കാൻ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി (ഡബ്ല്യുസിഡി), ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി സുബിൻ ഇറാനി, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ചെയർമാൻ ബിൽ ഗേറ്റ്സിനൊപ്പം ഭാരതീയ പോഷൻ കൃഷി കോഷ് (ബിപികെകെ) …