അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു

July 31, 2023

ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവച്ച് കൊന്നു. ഈ ആഴ്ചയിൽ ഇതു രണ്ടാം തവണയാണ് അതിർത്തിയിൽ സൈന്യം നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അർണിയ സെക്റ്ററിലെ അതിർത്തി വഴി …

ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു.

June 27, 2023

ജമ്മുകശ്മീർ : സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കുൽഗാമിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായി ജമ്മു കശ്മീർ പൊലീസ്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം തീവ്രവാദ ഫണ്ടിംഗ് …

പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു

June 24, 2023

ജമ്മു കശ്മീർ: പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച ഭീകരരുമായുണ്ടായ വെടിവയ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ജില്ലയിലെ ഗുൽപൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. 2023 ജൂൺ 24 …

ജമ്മുകാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് 7 മരണം, നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

May 30, 2023

കത്ര: ജമ്മുകാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് 7 മരണം, അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അടക്കമുള്ള ആശുപത്രിയിലേക്ക് മാറ്റി. 30/05/23 ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഝാജ്ജര്‍ കോട്ലിക്ക് സമീപത്ത് വച്ച് …

ജമ്മു കശ്മീരിലെ രജൗരി ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു; 4 പേർക്ക് പരിക്ക്

May 6, 2023

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥനുൾപ്പെടെ 4 ജവാൻമാർക്ക് പരിക്കേറ്റതായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് സിംഗ് പറഞ്ഞു. …

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം

May 4, 2023

ജമ്മു: ‍ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. കിഷ്ത്വാർ ജില്ലയിലെ മർവ തഹസിൽ മച്‌ന ഗ്രാമത്തിന് സമീപം ചെനാബ് നദിയിലേക്കാണ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടം നടക്കുമ്പോൾ കരസേനയിലെ മൂന്ന് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് …

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനോട് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം

April 22, 2023

ശ്രീനഗർ : റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യംചെയ്യും. 2023 ഏപ്രിൽ 28ന് ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ ഗവർണറായിരിക്കെ 2 പദ്ധതികൾ പാസാക്കാൻ വന്നുവെന്നും …

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു

March 24, 2023

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സോപോറിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സുരക്ഷാ സേനയുമായി ജമ്മു പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ കൈവശം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഭീകര നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ പൊലീസും …

ജമ്മു കശ്മീരിന് 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി

March 21, 2023

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിലാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ ബജറ്റ് ലോക്‌സഭ പാസാക്കിയത്. രാവിലെ സഭ പിരിഞ്ഞ …

പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി

March 18, 2023

ജമ്മുകശ്മീർ: പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗം മേഖലയിൽ സുരക്ഷാ ജീവനക്കാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. സുരക്ഷാ …