അനുഛേദം 370 പുനഃസ്ഥാപിക്കല്‍: തൂക്കിലേറ്റിയാല്‍പ്പോലും പോരാട്ടം തുടരുമെന്ന് ഫാറൂഖ് അബ്ദുള്ള

October 20, 2020

ശ്രീനഗര്‍: തൂക്കിലേറ്റിയാല്‍പ്പോലുംഅനുഛേദം 370 പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘അവര്‍ക്ക് അവരുടെ ജോലി ചെയ്യാനുണ്ട്. എനിക്ക് …

ജഹാംഗീർ ഭട്ട്, ദൈവത്തിനു വേണ്ടി, നിങ്ങളുടെ കുടുംബത്തിനു വേണ്ടി കീഴടങ്ങുക, സൈനികർ പറഞ്ഞു തീവ്രവാദി അനുസരിച്ചു

October 17, 2020

ശ്രീനഗർ: സ്നേഹപൂർവം സായുധനായ ഒരു തീവ്രവാദിയെ കീഴടക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ സൈന്യം . ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന്റെ വീഡിയോയാണ് ഇന്ത്യൻ സൈന്യം 16/10/20 വെള്ളിയാഴ്ച പുറത്തുവിട്ടത്. കാട്ടിലൊളിച്ചിരുന്ന തീവ്രവാദിയായ യുവാവിനെ സൗഹാർദപൂർവം അഭിസംബോധന ചെയ്യുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു …

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ്സും, കശ്മീരിലെ പുതിയ സഖ്യത്തെ സ്വാഗതം ചെയ്ത് പി ചിദംബരം

October 17, 2020

ന്യൂഡെൽഹി: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം ട്വീറ്റ് ചെയ്തു. കശ്മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ‘കശ്മീരിലെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. …

സോജില തുരങ്ക നിർമ്മാണത്തിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടക്കംകുറിച്ചു

October 15, 2020

ജമ്മുകാശ്മീരിലെ സോജിലാ തുരങ്ക നിർമ്മാണ പ്രവർത്തികൾക്ക് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത എംഎസ്എംഇ മന്ത്രി ശ്രീ നിധിൻ ഗഡ്കരി  തുടക്കംകുറിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ആചാരപരമായ നിർമ്മാണ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത് ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കം ആയിരിക്കും സോജിലയിലേത് എന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, …

ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്ക റോഡ് ആയ സോജില തുരങ്ക റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

October 15, 2020

ജമ്മുകാശ്മീരിൽ സോജിലാ തുരങ്കറോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ആഘോഷപൂർവ്വം തുടക്കമായി. എല്ലാ കാലാവസ്ഥയിലും പ്രയോജനപ്രദമായ തുരങ്കം NH ഒന്നിൽ ശ്രീനഗർ താഴ്വരയെയും ലേയെയും (ലഡാക്ക് സമതലത്തെ) തമ്മിൽ ബന്ധിപ്പിക്കുo. ജമ്മുകശ്മീരിലെ സമഗ്ര സാമ്പത്തിക-സാമൂഹിക-സാംസ്കാരിക ഉദ്ഗ്രഥനത്തിനും തുരങ്കം വഴി തെളിക്കും. സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിൽ സോജില ചുരത്തിലെ എൻഎച്ച് ഒന്നിൽ ദ്രാസ്, കാർഗിൽ എന്നീ പ്രദേശങ്ങളിലൂടെ 14.15 km ദൈർഘ്യമുള്ള തുരങ്ക നിര്‍മ്മാണം ഇതിലുൾപ്പെടുന്നു. നിലവിൽ വർഷത്തിൽ ആറുമാസം മാത്രമാണ് ഇത് വഴി ഗതാഗത യോഗ്യം. ലോകത്തിലെതന്നെ വാഹനം ഓടിക്കാൻ ഏറ്റവും അപകടകരമായ പാതയാണിത്. ലഡാക്, ഗിൽഗിത്, ബാൾട്ടിസ്ഥാൻ മേഖലകളിൽ ശക്തമായ സേനാ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തുരങ്കം പൂർത്തിയാകുന്നതോടെ രാജ്യരക്ഷയ്ക്കും ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. എൻഎച്ച് ഒന്നിലെ ശ്രീനഗർ -കാർഗിൽ-ലേ മേഖലയിൽ ഹിമ പാതങ്ങൾ ഇല്ലാതെ ഉള്ള യാത്രയ്ക്ക് ഇത് സഹായിക്കും. കൂടാതെ യാത്രക്കാർക്ക് സോജിലാ ചുരം സുരക്ഷിതമായി കടക്കുന്നതിനുo യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് 15 മിനിറ്റ് ആയി ചുരുക്കുന്നതിലും പുതിയ തുരങ്ക റോഡ് സഹായിക്കും.

ജമ്മു കാശ്മീരിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊന്നു

October 10, 2020

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽ ഗ്രാമിൽ ഏറ്റുമുട്ടലിൻ രണ്ടു ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. കുൽഗാമിലെ ചിൻഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുലർചയ്ക്ക് പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഭീകരരുള്ളതായി …

കാശ്മീരിൽ ബി ജെ പി നേതാവിനെതിരെ തീവ്രവാദി ആക്രമണം, സുരക്ഷാ ഉദ്യോഗസ്ഥനും ഭീകരനും കൊല്ലപ്പെട്ടു

October 7, 2020

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഗന്തേർബാൽ ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ബി ജെ പി നേതാവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഭീകരനും വെടിയേറ്റ് മരിച്ചു. ബി ജെ പി നേതാവായ ഗുലാം ഖ്വാദിറിനു നേരെയാണ് അജ്ഞാതനായ അക്രമി വെടിയുതിർത്തത്. വെടിവയ്പിൽ പരിക്കേറ്റ സംരക്ഷാ …

ജമ്മുകാശ്മീരിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു

September 20, 2020

ന്യൂഡല്‍ഹി: വിജ്ഞാനം, സംരംഭങ്ങൾ, നൂതനാശയം, ശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ജമ്മുകാശ്മീർ മാറുന്നതാണ് തന്റെ സ്വപ്നമെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്. ദേശീയ വിദ്യാഭ്യാസ നയം ജമ്മുകാശ്മീരിൽ നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീർ …

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ 111 ശ്രമങ്ങള്‍ വിജയിച്ചതായി ആഭ്യന്തര സഹമന്ത്രി: ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റമില്ല

September 17, 2020

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായും ഇതില്‍ 111 ശ്രമങ്ങള്‍ വിജയിച്ചതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആറുമാസത്തിനിടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി …

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

August 23, 2020

ന്യൂഡെല്‍ഹി: ജമ്മുകാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു രാജ്യവും ഒരഭിപ്രായവും പറയേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്ന ജമ്മുകാശ്മീര്‍ വിഷയത്തില്‍ എന്തുസഹായവും ചെയ്യുമെന്ന ചൈനയുടെ നിലപാടിനെതിരെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പാക്കിസ്ഥാന്‍ …