ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്രം

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സര്‍ക്കാര്‍​. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവായി. ടെലിവിഷന്‍ പരിപാടികള്‍ക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തി​െന്‍റ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്ന്​ വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.


ചട്ടം ലംഘിച്ചാല്‍ ടി.വി. പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഇനി സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്ക്​ നിയമപരമായ രജിസ്ട്രേഷന്‍ നല്‍കാനും ഉത്തരവായിട്ടുണ്ട്​.
നിലവില്‍ ചാനലുകള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട സമിതിയാണുള്ളത്. ഇതിനു പുറമെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷ​െന്‍റ എന്‍.ബി.എസ്.എ. ഉള്‍പ്പടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളുമുണ്ട്. പുതിയ ഉത്തരവ് പ്രകാരം മൂന്ന് തലത്തിലുള്ള സമിതികള്‍ക്ക് മുന്‍പാകെ പരാതി നല്‍കാം. ആദ്യം ചാനലുകള്‍ക്കും പിന്നീട് മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസര്‍ക്കാരി​െന്‍റ നിരീക്ഷണ സമിതിയാണ് അവസാനതലത്തിലെ കേന്ദ്രം.

Share
അഭിപ്രായം എഴുതാം