നിയമവാഴ്ച ഉറപ്പാക്കുന്നതിനൊപ്പം പൊതുസേവകരെന്ന ധാരണയും വേണം; മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനൊപ്പം പോലീസിന് പൊതുജനസേവകരാണെന്ന ധാരണയുമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന് മറ്റുദ്യോഗസ്ഥരില്‍നിന്ന് വ്യത്യസ്തരായി കുറ്റാന്വേഷണം നടത്താനും ക്രമസമാധാനം പാലിക്കാനും നാടിന്റെ നിയമക്രമം ശരിയായി പാലിച്ചുപോകാനുമുള്ള ഉത്തരവാദിത്തമുണ്ട്. അതില്‍ വിട്ടുവീഴ്ച പാടില്ല. അതേസമയം സമൂഹത്തോട് നല്ല പ്രതിബദ്ധതയോടെ നീങ്ങാനുമാകണം. …