റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഇനി ഉപദേശമില്ല, പിഴയുള്‍പ്പെടെ കര്‍ശന നടപടി’ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി

June 25, 2020 - 4:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്- 19 പ്രതിരോധ- നിയന്ത്രണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പൊതുജനങ്ങളുടെ ജാഗ്രത കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുകയാണ്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരുകയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കും.കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തിലെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ഇത് കൃത്യമായി പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സാനിറ്റേഷനുള്ള സംവിധാനങ്ങള്‍ പല കടകളില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. തുറന്നുപ്രവര്‍ത്തിക്കുന്ന പീടികകളില്‍ കസ്റ്റമേഴ്‌സിന് കൈകള്‍ കഴുകാനുള്ള വെള്ളവും സോപ്പും വയ്ക്കണമെന്ന നിര്‍ദേശം പാലിക്കണം. ബസ്, ടാക്‌സി വാഹനങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *