പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍ കിളളിയാറ്റില്‍ അജ്ഞാത മൃതദേഹം

November 12, 2021

നേമം; പൂജപ്പുര സ്റ്റേഷന്‍ പരിധിയില്‍ ചിത്രാനഗര്‍ ഭാഗത്ത്‌ കിളളിയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 2021 നവംബര്‍ 11 ന്‌ രാവിലെ 9 മണിയോടെയാണ്‌ .45 വയസ്‌ തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്‌. . മൃതദേഹത്തിന്‌ രണ്ടുദിവസത്തെ പഴക്കം വരുമെന്ന് പോലീസ്‌ പറഞ്ഞു. …

പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

October 21, 2021

പൊന്നാനി: പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂർ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഒരാഴ്ച്ച മുമ്പാണ് മുഹമ്മദലിയുൾപ്പെടെ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത്. രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ …

കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

October 19, 2021

കൊട്ടാരക്കര: നെല്ലിക്കുന്നത്ത്‌ തോട്ടില്‍ വീണ്‌ കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍-ചിങ്കു ദമ്പതികളുടെ മകനായ രാഹുല്‍ (3) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 15 വെളളിയാഴ്‌ച രാത്രി 10 മണിയോടെയാണ്‌ രാഹുലിനെ കാണാതായത്‌. നെല്ലിക്കുന്നത്ത്‌ എത്തിയ നാടോടിസംഘം …

പ്ലാപ്പളളിയിൽ കണ്ടെത്തിയ 12 വയസുകാരന്റെ മൃതദേഹത്തോടൊപ്പമുള്ള കാല് മുതിർന്ന വ്യക്തിയുടേതാണെന്ന് നിരീക്ഷണം : ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടർമാർ

October 18, 2021

കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതായി സംശയം. മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്‍റേത് ആണെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ഒരാൾ കൂടി ഈ ഭാഗത്ത് മണ്ണിനടിയിൽപ്പെട്ടതായ …

റിസോര്‍ട്ടുടമയുടെ മൃതദേഹം വീടിന്റെ ചായ്‌പിനുളളില്‍

October 13, 2021

വര്‍ക്കല ; പാപനാശം ഹെലിപ്പാഡിന്‌ സമീപം പണിനടക്കുന്ന വീടിന്റെ പുറകുവശത്തുളള ചായ്‌പ്പിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. . പാപനാശം കല്ലുവിള വീട്ടില്‍ സീവ്യൂ ഷാജിയെന്നുവിളിക്കുന്ന ഷാജി ശ്രീധറിന്റെ (55) മൃതദേഹമാണ്‌ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്‌. 2021 ഒക്ടോബര്‍ 12 ചൊവ്വാഴ്‌ച …

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍

June 16, 2021

പാലക്കാട് : പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍. ഒറ്റപ്പാലം മനീശ്ശേരി കുന്നുപുറം ലക്ഷം വീട് കോളനിയിലെ സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട നിലയില്‍ 16/06/21 ബുധനാഴ്ച കണ്ടെത്തിയത്. മൂക്കും കവിളും കടിച്ച് മുറിച്ച നിലയിലായിരുന്നുവെന്ന് …

പഴവങ്ങാടിയിൽ കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

September 6, 2020

പഴയങ്ങാടി: കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം സംസ്കരിച്ചു. കണ്ണപുരത്ത് നിന്ന് കാണാതായിരുന്നു. കണ്ണപുരം ചൈനക്ലേ റോഡിലെ കടയൻ ഹൗസിൽ ചന്ദ്രൻ തമ്പാന്റെ മൃതദേഹമാണ് വളപട്ടണം പുഴയിലെ അഴീക്കൽ പുലിമുട്ടിനു സമീപത്തു നിന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തെ …

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഉന്തുവണ്ടിയില്‍. നാട്ടുകാർ പരിഭ്രാന്തരായി.

August 3, 2020

ഗുഡല്ലൂർ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം യാതൊരുവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ചിന്നമ്മാളിന്‍റെ (85) മൃതദേഹമാണ് കൊണ്ടുപോയത്. ശനിയാഴ്ച, 01-08-2020-നാണ് ചിന്തനമ്മിമാള്‍ മരണപ്പെട്ടിരിക്കുന്നത്. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെയാണ് …

കൊവിഡ് ബാധയില്‍ മരിച്ചയാളുടെ ശരീരം സംസ്‌കരിച്ചാല്‍ പരിസരത്ത് രോഗാണു പടരുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി

May 22, 2020

മുംബൈ: കൊവിഡ്- 19 ബാധയില്‍ മരിച്ചയാളുടെ ശരീരം സംസ്‌കരിച്ചാല്‍ പരിസരത്ത് രോഗാണു പടരുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാന്ദ്ര(വെസ്റ്റ്)യിലെ കബര്‍സ്ഥാനില്‍ അടക്കംചെയ്യാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് …