കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഉന്തുവണ്ടിയില്‍. നാട്ടുകാർ പരിഭ്രാന്തരായി.

ഗുഡല്ലൂർ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം യാതൊരുവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ചിന്നമ്മാളിന്‍റെ (85) മൃതദേഹമാണ് കൊണ്ടുപോയത്. ശനിയാഴ്ച, 01-08-2020-നാണ് ചിന്തനമ്മിമാള്‍ മരണപ്പെട്ടിരിക്കുന്നത്. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം.

മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെയാണ് ഉന്തുവണ്ടിയില്‍ കൊണ്ടുപോകാന്‍ ഇടയായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റുവാഹനങ്ങള്‍ അന്വേഷിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ല. പ്രോട്ടോകോളുകള്‍ പാലിക്കാതെയാണ് മൃതദേഹം ഒരുകിലോമീറ്റര്‍ അകലെയുളള ശ്മശാനത്തിലേക്ക് കൊണ്ടുപോയതെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയിലായി.

വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 23 നാണ് ചിന്നമ്മാളിനെ(85) ഗൂഡല്ലൂര്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. 30ന് കോവിഡ് സ്ഥിരീകരിച്ചു. കമ്പം സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ കേന്ദ്രത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ തല്‍ക്കാലം വീട്ടില്‍ സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പ്നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച ചിന്നമ്മാള്‍ മരിച്ചതോടെ ആരോഗ്യവകുപ്പിനെ വിവരം അറിയച്ചെങ്കിലും ആംബുലന്‍സുകള്‍ കിട്ടാനില്ലെന്നുളള മറുപടിയാണ് ലഭിച്ചത്. ആംബുലന്‍സ് എത്തുന്നതു വരെ കാത്തിരിക്കാനും, മൃതദേഹത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി പ്ലാസ്റ്റിക്ക് കവറില്‍ പൊതിയാനും അധികൃതര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച 3 കിലോബ്ലീച്ചിംഗ് പൗഡര്‍ വാങ്ങി മൃതദേഹത്തില്‍ വിതറുകയും 16 പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിച്ച് പൊതിയുകയും ചെയ്തു. എന്നാല്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വച്ചുകൊണ്ടിരിക്കുന്നതിനെതിരെ സമീപവാസികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന ഇവര്‍ ഉന്തുവണ്ടിയില്‍ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചിന്നമ്മാളിന്റെ കൊച്ചുമകനും ഭാര്യയുമാണ് പരിചരിച്ചിരുന്നത്

Share
അഭിപ്രായം എഴുതാം