കൊച്ചി നഗരത്തിലെ വഴിയോര കച്ചവടസ്ഥാപനങ്ങള്‍ അടപ്പിച്ചു

കൊച്ചി : കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ക്കുന്ന 18 വഴിയോര കച്ചവടസ്ഥാപനങ്ങള്‍ കണ്ടെത്തി പോലീസ്‌ അടപ്പിച്ചു. ക്വീന്‍സ്‌ വാക്‌വേ, ഷണ്‍മുഖം റോഡ്‌,അബ്രഹാം മടമാക്കല്‍ റോഡ്‌, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ്‌ അനധികൃത വ്യാപാര സ്ഥപനങ്ങള്‍ കണ്ടെത്തിയത്‌. കൊച്ചി സിറ്റി പോലീസ്‌ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 137 സ്ഥാപനങ്ങള്‍ അനധികൃമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.ഇവയും ഒഴിപ്പിക്കുനന്തിനുളള നടപടി ആരംഭിച്ചിട്ടുണ്ട്‌.

നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന 22 സ്ഥാപനങ്ങള്‍ ലൈസന്‍സ്‌ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്‌ . ഇതില്‍ എട്ടുപേര്‍ വ്യാജ ലൈസന്‍സ്‌ ഉപയോഗിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അനുവദിച്ച സ്ഥലത്തിന്‌ പുറത്തേക്ക്‌ ടാര്‍പ്പായ വലിച്ചുകെട്ടിയ നിലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ലൈസന്‍സ്‌ സംബന്ധിച്ച ആശയക്കുഴപ്പത്തിന്‍രെ പേരില്‍ നോട്ടീസ്‌ ലഭിച്ച വ്യാപാരികള്‍ വ്യക്തമായ രേഖകളും വിശദീകരണ വിവരങ്ങളും സഹിതം ജില്ലാ കളക്ടര്‍ക്ക്‌ മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം