ബൈക്കിനു പിറകില്‍ കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മഞ്ചേരി: എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിനു പിന്നില്‍ കാറിടിച്ച് ഒന്നര വയസുകാരി മരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീലക്കും (28) നിസാരമായ പരുക്കേറ്റു.ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. കുട്ടശേരിയിലെ ജസീലിന്റെ ഭാര്യവീട്ടില്‍നിന്നു മടങ്ങിവരുന്നതിനിടെ വണ്ടൂര്‍ ഭാഗത്തു നിന്നു വരികയായിരുന്ന ഇന്നോവ കാര്‍ ബൈക്കിനു പിറകിലിടിക്കുകയായിരുന്നു. ഇതോടെ ജസ ബൈക്കില്‍ നിന്നു തെറിച്ചു വീണു. ഉടനെ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ ചുമട്ടുതൊഴിലാളിയാണ് ജസീല്‍. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം 24/12/2022 രാവിലെ 11ന് സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കബറടക്കും. സഹോദരന്‍: ജിഷാന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →