റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു

December 27, 2022 - 7:47 am

ശ്രീകണ്ഠാപുരം: കുടിയാന്മല ഇടവക പള്ളിയിലെ ക്രിസ്മസ് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തശേഷം ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. കണ്ടത്തില്‍ ടോമി-ലിസി ദമ്പതികളുടെ മകളും പൈസക്കരി ദേവമാത കോളജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ അലീനയാണ് (22) മരണപ്പെട്ടത്. പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം വിട്ടിലേക്ക് പോവുകയായിരുന്ന കാല്‍നടയാത്രകാരനായ പൊട്ടനാനി ബേബിയെ ഇടിച്ചുതെറിപ്പിച്ച് സ്‌കൂട്ടര്‍ മറിയുകയായിരുന്നു. സാരമായ പരിക്കേറ്റ ബേബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏക സഹോദരി: എമലിന്‍ (നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *