റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, ക്രമസമാധാന നില, കോവിഡ് സാഹചര്യം, വിവിധ നോഡല്‍ ഓഫീസര്‍മാരുടെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പരാതികള്‍ക്കിട വരാതെ കുറ്റമറ്റ രീതിയില്‍ ഓരോ വിഭാഗവും പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

മുഴുവന്‍ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ല. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജെ.എസ്.പി അജിത്ത് കുമാര്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ രവികുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *