റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശക്തമായ തലവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ചലച്ചിത്ര സംഗീത സംവിധായകൻ മനു രമേശിന്റെ ഭാര്യ ഉമ (35 )അന്തരിച്ചു. മരണശേഷം കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവാണ്.

എറണാകുളം പേരണ്ടൂരിൽ താമസിക്കുന്ന മനു രമേശിനും ഉമക്കും അഞ്ചു വയസുള്ള മകളുണ്ട്. അധ്യാപികയായ ഉമക്ക് ഈ അടുത്ത കാലത്ത് ഡോക്ടറേറ്റ് കിട്ടിയിരുന്നു.

മലയാളത്തിലെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് മനു രമേശ്. ഗുലുമാൽ ദി എസ്കേപ്പ്, പ്ലസ് ടു, അയാൾ ഞാനല്ല, എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് മനു ശ്രദ്ധിക്കപെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *