ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 7516.77 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ജില്ല ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് വിലയിരുത്തിയത്. 5,328.65 കോടി രൂപ മുന്‍ഗണനാ മേഖലകള്‍ക്ക് (പ്രയോറിറ്റി സെക്ടര്‍) നല്കി. കാര്‍ഷിക വായ്പയായി 2,867 കോടിയും കാര്‍ഷികേതര വായ്പയായി 1,438 കോടിയും മറ്റു മുന്‍ഗണനാ വിഭാഗത്തിന് 595 കോടി രൂപയും നല്കി. സെപ്റ്റംബര്‍ 2020ലെ 18,244 കോടി രൂപയില്‍ നിന്നും 2020 ഡിസംബര്‍ 31ന് ജില്ലയിലെ ആകെ ബാങ്കുകളുടെ വായ്പ 18,757 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ജില്ലയിലെ നിക്ഷേപ വായ്പാ അനുപാതം കഴിഞ്ഞ പാദത്തിലെ 48.89 ശതമാനത്തില്‍ നിന്ന് 49.80 ശതമാനമായി ഉയര്‍ന്നു. 608 വിദ്യാര്‍ത്ഥികള്‍ക്ക് 2,78,773 കോടി രൂപ വിദ്യാഭ്യാസ വായ്പ ഇനത്തില്‍ നല്കി. യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ വി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്.ബി.ഐ. പ്രതിനിധി സെഡ്രിക് ലോറന്‍സ്, നബാര്‍ഡ് ഡി.ഡി.എം. ടി. കെ. പ്രേംകുമാര്‍, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ ബെറ്റി എം. വര്‍ഗീസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
മൂന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 7516 കോടി രൂപ വായ്പയായി നല്കി
