ലോക്ക് ഡൗൺ: ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി

മാന്നാർ മാർച്ച്‌ 26: കോവിഡ് 19 വൈറസ് ജാഗ്രത നിർദ്ദേശങ്ങൾ കർശനമാക്കി പാലിക്കാനുള്ള നടപടികൾ മാന്നാർ-പുളിക്കീഴ് പോലീസ് തുടങ്ങി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിർത്തികൾ പങ്കിടുന്ന മാന്നാർ പന്നായിക്കടവ് പരുമല പാലങ്ങളുടെ ഇരുകരകളിലാണ് മാന്നാർ, പുളികീഴ് എന്നീ സ്റ്റേഷനുകളിലെ പോലീസുകാർ വാഹന പരിശോധന കർശനമാക്കിയത്.

നിയമപ്രകാരമല്ലാതെ കടകൾ തുറക്കുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. എല്ലാ സ്ഥാപനങ്ങളുടെ മുന്നിലും കൈകഴുകൽ സൗകര്യം ഏർപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് പ്രവർത്തകർ നിർദ്ദേശിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →