വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സംസ്‌കാരത്തെ ആധുനികവൽക്കരിച്ച് പുതിയ കാലവുമായി സമന്വയിപ്പിച്ച കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അധ്യാപകനായിരുന്ന നമ്പൂതിരിയോട് ശിഷ്യന്റെ ഭാഗത്തുനിന്നുള്ള സ്നേഹാദരങ്ങളുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തിയ ശേഷവും ഇടയ്ക്ക് അദ്ദേഹത്തെ കാണാനും ആദരം അർപ്പിക്കാനുമൊക്കെ ഇടവന്നു.
മലയാള ഭാഷയേയും കവിതയേയും പുതിയ ഭാവതലങ്ങളിലേക്കുയർത്തിയ കവിയാണ് അദ്ദേഹം. കവിതയിൽ കൈക്കൊണ്ട പുരോഗമന നിലപാട് മുൻനിർത്തി അസഹിഷ്ണുതയുടെ ശക്തികൾ അദ്ദേഹത്തെ രണ്ടുഘട്ടങ്ങളിലെങ്കിലും കടന്നാക്രമിച്ചത് ഓർക്കുന്നു. ഒന്ന്, ഒരു കവിത സിലബസിന്റെ ഭാഗമായി വന്നപ്പോഴായിരുന്നു. മറ്റൊന്ന്, ശാന്തിക്കാരനായിരിക്കെ കടൽ കടന്ന് പോയതിന്റെ പേരിലായിരുന്നു. മലയാള ഭാഷയ്ക്കും കേരളീയ സംസ്‌കാരത്തിനും പുരോഗമനപരമായ മൂല്യങ്ങൾക്കും കനത്ത നഷ്ടമാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →