ബംഗളൂരു മാര്‍ച്ച് 17: കോവിഡ് 19 ബാധിച്ച് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ മരിച്ച 76കാരനെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിന്നെത്തിയ ഇയാള്‍ മാര്‍ച്ച് 12നാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാളായിരുന്നു അദ്ദേഹം. 76കാരനെ ചികിത്സിച്ച ഡോക്ടര്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ഐസൊലേഷനിലാണ്. അദ്ദേഹത്തെ ഇന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.
കര്‍ണാടകയില്‍ നിലവില്‍ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യൂറോപ്പില്‍ നിന്നെത്തിയ ഇരുപതുകാരിയുടേയും ഫലം പോസിറ്റീവാണ്. സംസ്ഥാനത്തെ മാളുകളും സിനിമാ തീയറ്ററുകളും കായിക കേന്ദ്രങ്ങളും അടച്ചിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

