റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം മാർച്ച് 17: സ്ത്രീയുടെ സ്വയം ഉണർവ്വെന്ന ലക്ഷ്യം മുൻനിർത്തി കൊച്ചിയിൽ മെയ് 17ന് സംഘടിപ്പിച്ച വനിതകളുടെ മാരത്തോൺ മത്സരം ‘ഫെമിനത്തോൺ 2020 ‘ന്റെ പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ജി. പൂങ്കുഴലി ഐ.പി.എസ് നിർവ്വഹിച്ചു. കാക്കനാട് നോവോട്ടൽ ഹാളിൽ വച്ചുനടന്ന ചടങ്ങിലാണ് ‘ഫെമിനത്തോൺ 2020’ ന്റെ പ്രഖ്യാപനം നടന്നത്.

സ്ത്രീകളുടെ സ്വയം ഉണർവ്വെന്ന ആശയം വളരെയേറെ സ്വീകരിക്കപ്പെടണമെന്നും, മെയ് 17ന് നടക്കുന്ന മാരത്തോൺ മത്സരത്തിൽ താനും പങ്കെടുക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനവേളയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പൂങ്കുഴലി ഐപിഎസ് പറഞ്ഞു.

ഫെമിനത്തോൺ 2020 മുഖ്യസംഘാടകരായ പ്രയാണ ഇൻഫോമീഡിയ സിഇഒ ആർ. രാവൺ, നീൽ എന്റർടൈൻമെന്റ് സിഇഒ പ്രിയദർശ്ശിനി ആർ മേനോൻ എന്നിവർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. സി.ജി.രാജഗോപാൽ , എൽദോ എന്നിവർ സംസാരിച്ചു.

www.feminathon.com എന്ന വെബ്സൈറ്റിൽ മാർച്ച് 20 മുതൽ രജിസ്റ്റർ ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *