റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍’ തമിഴ് റീമേക്ക് ഒരുങ്ങുന്നു, നായികയാകാന്‍ ഐശ്വര്യ രാജേഷ്

ചെന്നൈ: വലിയ പ്രേക്ഷകാഭിപ്രായം നേടുകയും ബിബിസി ഉള്‍പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിക്കുകയും ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക് വരുന്നു.

ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍’ ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ തമിഴ് റീമേകില്‍ ഐശ്വര്യ രാജേഷ് നായികയാവുമെന്നാണ് റിപോര്‍ട്.

കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊകേഷനുകള്‍. പി ജി മുത്തയ്യയാണ് ക്യാമറ. രാജ്കുമാറാണ് ആര്‍ട് വിഭാഗം. സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.

അതേസമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *