ഫാം സൂപ്പര്‍വൈസര്‍ ഒഴിവ്

തൃശ്ശൂർ: കുടുംബശ്രീ ബോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ജില്ലയില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. വിദ്യാഭ്യാസ യോഗ്യത പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷന്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍  പരിജ്ജാനം, ഫാം മാനേജ്‌മെന്റില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. ഉയര്‍ന്ന പ്രായ പരിധി 30 വയസ്. (05.02.2021 ന് 30 വയസ് കഴിയുവാന്‍ പാടില്ല) ദിവസ വേതനം 780 രൂപ. താല്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം, ലൈസന്‍സ, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അയ്യന്തോള്‍ കളക്ടറേറ്റ് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് എത്തിച്ചേരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →