തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ഗവ. റ്റി.ഡി മെഡിക്കല്‍ കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

February 10, 2021 - 5:14 pm

ആലപ്പുഴ: ഗവ. റ്റി.ഡി മെഡിക്കല്‍ കോളജില്‍  പ്രവര്‍ത്തിക്കുന്ന  റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് സെല്ലില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്.  179 ദിവസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 15ന് രാവിലെ 10.30ന് ഗവ. റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം. യോഗ്യത : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. ഒരു മാസ വേതനം:  20350  രൂപ.  ആരോഗ്യ രംഗത്തെ പ്രോജക്ടുകള്‍/ ഫീല്‍ഡ് വര്‍ക്കില്‍ പരിചയമുള്ളവര്‍ക്കും മെഡിക്കല്‍കോളജിന് 10 കിമീ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *