തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം

February 10, 2021 - 5:19 pm

ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍  പ്രവര്‍ത്തിക്കുന്ന  റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് സെല്ലില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്.  179 ദിവസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17ന് രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം. യോഗ്യത : പ്ലസ്ടു സയന്‍സ് അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ. പ്രവൃത്തി പരിചയം അഭികാമ്യം. ഒരു മാസ വേതനം:  19280 രൂപ. മെഡിക്കല്‍കോളജിന് 10 കിമീ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *