ഉത്തരാഖണ്ഡ് ദുരന്തം: ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകനേതാക്കള്‍

ലണ്ടന്‍: ഉത്തരാഖണ്ഡിലെ ഹിമപാതത്തെതുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സംഭവത്തില്‍ ഇന്ത്യയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ യുകെ ഒരുക്കമാണെന്ന് ജോണ്‍സണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. താന്‍ ചിന്തിക്കുന്നത് ഇന്ത്യയിലെ ജനങ്ങളേയും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തകരേയും കുറിച്ചാണ്. യുകെ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →