റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിന് ഒപ്പമെന്ന് പ്രധാനമന്ത്രി

February 8, 2021 - 12:14 pm

ന്യൂഡല്‍ഹി : രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചമോലി ജില്ലയിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കായി രാജ്യം പ്രാര്‍ഥിക്കുകയാണെന്നും സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുരന്തത്തില്‍ ആശങ്ക അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാലു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണു മുന്‍ഗണനയെന്നും ദുരന്തകാരണം പിന്നീട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘത്തെ വ്യോമമാര്‍ഗം സ്ഥലത്തെത്തിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *