റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: മലപ്പുറത്തെ സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ​ഗവ.സ്കൂളിലാണ് 140 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 180 സാമ്പിളുകളാണ് പോസിറ്റീവായത്. രോ​ഗവ്യാപനം തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളിലും അധ്യാപകരിലും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്ത ദിവസം സ്ക്കൂളിൽ ആന്റിജൻ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *