പുളളിപ്പുലിയെ കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി മാങ്കുളത്ത് പുളളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. 20.01.2021 ജനുവരി 20ന് ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തില്‍ പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറുവയസുളള പുലിയെ ഇവര്‍ പിടിച്ചത്.

പുലിയെ ഇന്നലെ തോലുരിച്ച് കറിവയ്ക്കുകയും ചെയ്തു. തോലും, പല്ലും, നഖവും വില്‍പ്പനക്കായി മാറ്റി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനം വകുപ്പ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പിന്റെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →