റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ബാഡ് ബാങ്ക് എന്നു വിളിക്കപ്പെടുന്ന ആസ്തി പുനഃക്രമീകരണ കമ്പനി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങാന്‍ സാധ്യത. ബാഡ് ബാങ്കുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വന്നാല്‍ പരിശോധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത് അറിയിച്ചു. അസറ്റ് പുനഃക്രമീകരണ കമ്പനികള്‍ക്കായി(എആര്‍സി) റെഗുലേറ്ററി മാര്‍ഗനിര്‍ദേശങ്ങല്‍ നിലവിലുണ്ട്. അതിനാല്‍ മറ്റു പ്രശ്നങ്ങള്‍ നിലവിലില്ല. ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏത് നിര്‍ദേശവും പരശോധിക്കാന്‍ തയ്യറാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാരും സ്വകാര്യ മേഖലയും ഇതിനായി മികച്ച ആസൂത്രണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് പരമാവധി മോചനം നല്‍കാനും നിലവിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ ഫലപ്രദമായി മുതലാക്കാനുമാണ് ഇത്തരത്തിലൊരു ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *