കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വധശിക്ഷ ഹൈകോടതി ശരിവെച്ചു.
2012 ജൂണ്‍ 12നാണ് ആട് ആന്റണി പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയത്. വാഹനപരിശോധനയ്ക്കിടെയായിരുന്നു കൊലപാതകം.
തുടർന്ന് ഒളിവിൽ പോയ ഇയാളെ 2020 ഒക്ടോബര്‍ 13ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വെച്ച് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്ന് കണ്ടെത്തിയാണ് കോടതി വധശിക്ഷ ശരിവെച്ചത്.

