സുപ്രീം കോടതിയുടെ വിദഗ്ധ സമിതിയിലെ നാലു പേരും കാർഷിക നിയമങ്ങളെ പരസ്യമായി പിൻതുണച്ചവരെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നാലംഗ സമിതിയെ നിയമിച്ച സുപ്രീം കോടതി നടപടിയെ പരിഹസിച്ച് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. എട്ടോളം കാര്‍ഷിക സംഘടനകള്‍ ഹാജരായില്ലെങ്കിലും വിചാരണ നടന്നതായാണ് അറിയാന്‍ സാധിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

“കര്‍ഷകരുടെ കേസുകള്‍ സുപ്രീം കോടതിയ്ക്ക് മുമ്പാകെ വിധി പറയുന്നതിനായി മാത്രം ഇന്ന് അവതരിക്കപ്പെട്ടു. എട്ടോളം കര്‍ഷക സംഘടനകള്‍ കേസില്‍ ഹാജരായില്ലെന്നാണ് അറിഞ്ഞത്. എന്നിട്ടും എന്തൊക്കെയോ വിചാരണയൊക്കെ നടന്നതായാണ് അറിയാന്‍ സാധിച്ചത്. നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സുപ്രീം കോടതി ഒരു നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നറിഞ്ഞു. അതും കാര്‍ഷിക നിയമങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കിയ നാല് പേരെ ” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →