കൊച്ചി: നെയ്യാറ്റിൻകരയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ സാംസ്കാരിക നായകൻമാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർപ്രദേശിലോ മറ്റോ ആയിരുന്നൂവെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നൂവെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
“നെയ്യാറ്റിൻകരയിലെ ദാരുണമായ സംഭവത്തിൽ വേദനയുണ്ട് , ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഇരുന്ന് വിപ്ലവം എഴുതിയിട്ട് കാര്യമില്ല , ആ കുട്ടികൾക്ക് ചെയ്യാൻ പറ്റിയതെന്തെങ്കിലും ചെയ്യണം. എൻ്റെ അനുഭവത്തിൽ നമ്പർ 1 എന്ന് നാം കരുതുന്ന കേരളത്തിൽ എത്രയോ കുടുംബങ്ങൾക്ക് സ്വന്തമായി വീടോ മിനിമം സൗകര്യങ്ങളോ ഇല്ല, എന്തെങ്കിലും ദുരന്തം സംഭവിച്ചാലേ ചില കാര്യങ്ങൾ ചെയ്യൂ എന്ന നിലപാട് ശരിയല്ല” അദ്ദേഹം പറഞ്ഞു.



