റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കാ നൊരുങ്ങി ഇസ്രയേൽ

December 31, 2020 - 4:33 pm

ഇസ്രയേൽ: അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാനുള്ള പ്രയത്നങ്ങള്‍ക്ക് തുടക്കമിട്ടു.

ഓക്സ്ഫോർഡ് സര്‍വകലാശാല ആസ്ട്ര സെനേകയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന് കഴിഞ്ഞ ദിവസം യുകെ അംഗീകാരം നല്‍കിയതോടെയാണ് വാക്സിൻ എത്രയും വേഗം നൽകാൻ തീരുമാനിച്ചത്.
ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന ‘വാക്സിനേഷന്‍ പദ്ധതി’യാണ് ഇസ്രായേലിൻ്റേത്.

ഒരാഴ്ചയിൽ ജനസംഖ്യയുടെ പത്തു ശതമാനത്തില്‍ അധികം പേരെയും വാക്സിനേറ്റ് ചെയ്തു. 90 ലക്ഷത്തിനടുത്ത് ജനസംഖ്യയാണ് രാജ്യത്തിലുള്ളത്.
ലോകത്തിലെ ഏറ്റവും വേഗമേറിയ വാക്സിനേഷന്‍ നിരക്കാണ് ഇതെന്നാണ് വിദഗ്ധാഭിപ്രായം. യുകെയെ പിന്നിലാക്കിയാണ് വാക്സിനേഷന്റെ കാര്യത്തില്‍ ഇസ്രായേല്‍ കുതിക്കുന്നത്. യുകെയിൽ രണ്ടാഴ്ച മുമ്പാണ് പ്രതിരോധ കുത്തിവെപ്പ് പരിപാടി തുടങ്ങിയത്.

നിങ്ങള്‍ വേണ്ടുംവിധം സഹകരിക്കാനൊരുക്കമാണെങ്കില്‍, ലോകത്തില്‍ ആദ്യം കൊവിഡ് മുക്തമാകുന്ന രാജ്യം ഇസ്രായേല്‍ തന്നെ ആയിരിക്കു മെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ പൗരന്മാര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം. അത് കണക്കാക്കിത്തന്നെ വാക്സിനേഷന്‍ 24×7 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ദിവസം ഒന്നര ലക്ഷം പേര്‍ക്ക് വീതമാണ് ‘ഫൈസര്‍-ബയോഎന്‍ടെക്ക്’ വാക്സിന്റെ ആദ്യ ഡോസ് ഇസ്രായേല്‍ കൊടുത്തുകൊണ്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *