എറണാകുളത്ത് രണ്ട് പേർക്ക് ഷിഗെല്ല രോഗ ലക്ഷണം, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്.

എറണാകുളം: ജില്ലയില്‍ ഷിഗല്ല രോഗലക്ഷണങ്ങളോടെ രണ്ട് പേര്‍ നിരീക്ഷണത്തില്‍. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

56 കാരിയ്ക്കാണ് ചോറ്റാനിക്കരയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. അവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പുറമേ ജില്ലയിൽ രണ്ട് പേരില്‍ കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കി.

ഷിഗല്ല ലക്ഷണങ്ങൾ കണ്ടെത്തിയതോടെ 30-12-2020 ബുധനാഴ്ച ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേര്‍ന്നു.

ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധനകള്‍ നടത്താൻ യോഗത്തിൽ തീരുമാനമെടുത്തു.

ഷിഗെല്ല രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു.

പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഷിഗല്ല പരിശോധയ്ക്ക് വിധേയമാക്കണമെന്ന് സർക്കാർ; സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →